കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഈ കർമ്മസേനയുടെ അന്വേഷണ പരിധിയിൽ വരും.

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പോലീസ് പ്രത്യേക കർമസേന (STF) രൂപീകരിച്ചു. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് പ്രകാരം പോലീസ് കമ്മീഷണറാണ് ഈ തീരുമാനത്തിന് അനുമതി നൽകിയത്. വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രവേശന പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം.
ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ചിന് കീഴിലായിരിക്കും ഈ പ്രത്യേക സംഘം പ്രവർത്തിക്കുക. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിലും പ്രൊഫഷണലായും സമഗ്രമായും അന്വേഷണം നടത്തുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. ഉദ്യോഗാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുന്നതിനും പരീക്ഷാ നടത്തിപ്പിലെ വിശ്വസനീയത നിലനിർത്തുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഈ കർമ്മസേനയുടെ അന്വേഷണ പരിധിയിൽ വരും. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB), ഐബിപിഎസ് (IBPS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ട് നടത്തുന്ന പരീക്ഷകളിലെ തട്ടിപ്പുകളും ഈ സംഘം അന്വേഷിക്കും.
ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറായിരിക്കും കർമ്മസേനയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ മൊത്തത്തിലുള്ള മേൽനോട്ടവും ഭരണപരമായ നിയന്ത്രണവും ക്രൈം ബ്രാഞ്ച് സ്പെഷ്യൽ കമ്മീഷണർക്കായിരിക്കും. അന്വേഷണത്തോടൊപ്പം തന്നെ കേസുകളുടെ വിചാരണ വേഗത്തിലാക്കാനും ഈ കർമ്മസേന ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി പ്രോസിക്യൂഷൻ ഏജൻസികളുമായി ചേർന്ന് ഈ സംഘം പ്രവർത്തിക്കും.
Content Highlights: The Delhi Police Crime Branch has constituted a dedicated Special Task Force (STF) under the Public Examinations Act to ensure swift and comprehensive investigations into paper leaks across major exams like UPSC, SSC, and NTA.
Published: 24 Jul 2026, 11:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented