യുവതിക്ക് പോലീസ് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റങ്ക, രത്‌ന സിങ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. നിർമിത ബുദ്ധിയും ഫേസ്-സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത യുവതിയുടെ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനകം നീക്കാൻ ഹൈക്കോടതി മെറ്റയോട് നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പമാണ് സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത് ചേർത്തുവെച്ചത്. പ്രതിഷേധ വേദിയിൽ സ്ഥാപിച്ച വലിയ ബാനറുകളിലും പോസ്റ്ററുകളിലും ചിത്രം ഉപയോഗിച്ചെന്നും പരാതിക്കാരി ആരോപിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് മോശം മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും ആരോപണമുണ്ട്. ചിത്രം ഉൾപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഡൽഹി പൊലീസ് അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പരാതിയിൽ പരാമർശിച്ച സിജെപി നേതാക്കളുടെ പേരുകൾ എഫ്‌ഐആറിൽ പ്രതികളായി ഉൾപ്പെടുത്തിയിരുന്നില്ല. സംഭവത്തെ കുറിച്ചുള്ള സിജെപി നേതാക്കളുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
യുവതിക്ക് പോലീസ് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു. ഇവർ നൽകിയ ഹർജിയിൽ ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പോലീസിനോട് കോടതി നിർദേശിച്ചത്.
Content Highlights: Delhi High Court ordered Meta to remove AI-morphed photos of a woman with PM Modi within 24 hours. The court issued notices to Cockroach Janata Party leaders and directed police to provide protection to the victim.
Published: 25 Sept 2026, 06:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented