ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെയിലിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് അയച്ച ഭീഷണിസന്ദേശത്തിൽ ഡൽഹി, ചെന്നൈ, ഗോവ എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകൾ പരാമർശിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ-3യിൽ അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. ടെർമിനൽ 3-ൽ ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്നിശമന സേനയ്ക്ക് കോൾ ലഭിച്ചതായി ഡൽഹി പോലീസ് റിപ്പോർട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു.
പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ വിവരമറിയിച്ചതായും പ്രോട്ടോക്കോളനുസരിച്ച് നടപടികളെടുത്തതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിൽ പത്ത് പേരുടെ മരണത്തിനിടയാക്കിയ കാർ സ്ഫോടനത്തെത്തുടർന്ന് ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു.
Content Highlights: Unidentified bomb threat at Delhi`s IGI Airport causes panic post-blast.
Published: 12 Nov 2025, 07:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented