ന്യൂഡൽഹി: ഏഴ് വർഷം മുമ്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 2016-ൽ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എ.എന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് നിലവിൽ  ചെന്നെെ തീരത്ത് നിന്നും 310 കിലോമീറ്റർ അകലെ കണ്ടെത്തിയിരിക്കുന്നത്. ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.

To advertise here,

2016 ജൂലെെ 22ന് രാവിലെ 8.30 നാണ് വിമാനം ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും പറന്നുയർന്നത്. പിന്നാലെ ബം​ഗാൾ ഉൾക്കടലിന് മുകളിൽ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30 ന് പോർട്ട്ബ്ലയറിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം.

വിമാനം കാണാതായതിന് പിന്നാലെ രാജ്യം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യം അന്ന് സേനാവിഭാ​ഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. എന്നാൽ ഫലമുണ്ടായിരുന്നില്ല. 2016 സെപ്റ്റംബർ 15-ന്  വിമാനത്തിലെ 29 പേർ മരിച്ചതായി കണക്കാക്കുയല്ലാതെ മറ്റ് വഴികളില്ലെന്ന്  വ്യോമസേന അവരുടെ കുടുംബാം​ഗങ്ങളെ അറിയിച്ചു.