ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) നാല് ശതമാനം വര്‍ധിപ്പിച്ചു. പുതുക്കിയ ഡിഎ, ഡിആര്‍ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ലഭിക്കും. 

To advertise here,

ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 

2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍നിന്നും 17 ആക്കി കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു. 

Content Highlights: Dearness Allowance hiked for central government employees by 4%