
അപകടത്തിന്റെ ദൃശ്യം | Image credit: @Gagan4344 X Video
ഷിംല: ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിക്ക് സമീപം വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു. യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല. വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.
ഹിമാചലിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡല്‍ഹൗസിയില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. അപകടം നടന്നതിന് സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരു കുന്നിന്‍ചെരുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ യാത്രക്കാര്‍ കയറുന്നതാണ് വീഡിയുടെ തുടക്കത്തില്‍ കാണാനാവുക.
കുറച്ചുപേര്‍ കയറിക്കഴിയുന്നതോടെ വാന്‍ ചെരുവിലൂടെ താഴേക്ക് ഉരുണ്ടുതുടങ്ങുന്നു. ഈ സമയം, വാനില്‍ കയറിയ ചിലര്‍ സീറ്റുകളില്‍ ഇരിക്കുന്നതും കാണാം. വാന്‍ താഴേക്ക് ഉരുളുന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ചാടാന്‍ തുടങ്ങി. ചാടിയവരെല്ലാം റോഡിലേക്ക് വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. വാന്‍ മരത്തിലേക്ക് ഇടിച്ച് നില്‍ക്കുന്നതിന് തൊട്ടുമുമ്പ് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ റോഡിന്റെ വശത്തെ താഴ്ചയിലേക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണാനാവുക.
ഈ സമയംകൊണ്ട്, ആദ്യം പുറത്തുചാടിയ സ്ത്രീകള്‍ സമീപത്തുണ്ടായിരുന്ന ചിലരെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാനില്‍ ബാക്കി ഉണ്ടായിരുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. മാത്രമല്ല, രണ്ട് യുവാക്കള്‍ റോഡിന്റെ വശത്തെ ചെരുവിലിറങ്ങി താഴേക്ക് വീണ യുവതികളെയും മുകളിലെത്തിച്ചു.
Content Highlights: Passengers make a daring escape as a tourist van unexpectedly rolls down a slope near Dalhousie, Himachal Pradesh. Watch the dramatic rescue!
Published: 17 Dec 2025, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented