
ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ സംഘര്‍ഷ മേഖലയിലെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പോലീസ്. ഡി. രാജ, ആനി രാജ, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് പോലീസ് തടഞ്ഞത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, ആളുകളുമായി സംസാരിക്കണം എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പോലീസ് ഇത് സമ്മതിച്ചില്ല, തുടര്‍ന്ന് നേതാക്കളും പോലീസുമായി വാക്കേറ്റമുണ്ടായി.
പിക്ക്‌നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പോലീസിനോട് ഡി. രാജ പറഞ്ഞു. 'ക്രമസമാധാന പാലനത്തെക്കുറിച്ചും രാജ്യത്തെ നിയമത്തെക്കുറിച്ചും കോടതിയെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. എന്നാല്‍ വീടും താമസസ്ഥലവും നഷ്ടപ്പെട്ട പാവങ്ങളെ കാണാനാണ് ഞങ്ങളെത്തിയത്. കണ്ടിട്ടേ പോവൂ. അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ, ഞങ്ങള്‍ ഭീരുക്കളല്ല' - ബിനോയ് വിശ്വം പ്രതികരിച്ചു.
ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവില്‍ സിപിഐ നേതാക്കളെ സംഭവസ്ഥലത്തേക്ക് പോലീസ് കടത്തിവിട്ടു. ഡി.രാജ, ബിനോയ് വിശ്വം. പല്ലബ് സെന്‍ഗുപ്ത, ആനി രാജ എന്നിവരുള്‍പ്പെടുന്ന സംഘം അകത്തേക്ക് കടന്ന് ആളുകളെ കാണുകയാണെന്ന് ഡി. രാജ ട്വീറ്റ് ചെയ്തു
വെള്ളിയാഴ്ച രാവിലെ മുസ്ലീം ലീഗ് നേതാക്കളും കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജഹാംഗീര്‍പുരിയിലെ ആളുകളെ കാണാന്‍ എത്തിയിരുന്നെങ്കിലും പോലീസ് അനുവാദം നല്‍കിയില്ല. ജഹാംഗീര്‍പുരിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സംഭവസ്ഥലത്ത് പോലീസിനേയും അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.
Content Highlights: D Raja, CPI General Secretary reaches the violence-hit Jahangirpuri area in Delhi
Published: 22 Apr 2022, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented