ചെന്നൈ : മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 തീവണ്ടിസർവീസുകൾ ഡിസംബർ മൂന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ദക്ഷിണ-മധ്യ റെയിൽവേ റദ്ദാക്കി. കേരളത്തിൽനിന്നുള്ള ഏതാനും വണ്ടികളും ഇതിൽപ്പെടും.
ഞായറാഴ്ച പുറപ്പെടേണ്ട നർസാപുർ-കോട്ടയം (07119), സെക്കന്തരാബാദ്-കൊല്ലം (07129), ഗൊരഖ്പുർ-കൊച്ചുവേളി (12511), ടാറ്റ-എറണാകുളം (18189), ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡൽഹി (12626), ധൻബാദ്-ആലപ്പുഴ (13351), സെക്കന്തരാബാദ് -തിരുവനന്തപുരം (17230), ദിബ്രുഗഢ്-കന്യാകുമാരി (22504), തിങ്കളാഴ്ച പുറപ്പെടുന്ന കൊച്ചുവേളി -കോർബ (22648), ബിലാസ്പുർ-എറണാകുളം (22815), ഹാത്തിയ-എറണാകുളം (22837) എന്നീ വണ്ടികൾ റദ്ദാക്കിയവയിൽപ്പെടുന്നു. ഇവയുടെ മടക്കസർവീസും ഉണ്ടാവില്ല. റദ്ദാക്കിയ സർവീസുകളിൽ റിസർവ് ചെയ്തവരുടെ മുഴുവൻ പണവും തിരിച്ചുനൽകും.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായും അതിനടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടിനത്തിനുമിടയിലാവും അത് കരതൊടുക. വടക്കൻ തമിഴ്നാട്ടിൽ കനത്തമഴയുണ്ടാകും.
Content Highlights: Cyclone Michaung intensifies, 118 trains cancelled
Published: 03 Dec 2023, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented