ന്യൂഡല്‍ഹി: 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.
കേന്ദ്ര കമ്മിറ്റിയില്‍ മൂന്ന് യുവഅംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. എസ്എഫ്‌ഐയിലൂടെ പാര്‍ട്ടിയില്‍ എത്തിയ ഈ മൂന്ന് പേരും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് പുറമെ രണ്ട് മുതിര്‍ന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഈ ആവശ്യമുന്നയിച്ചു. എന്നാല്‍, പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് അടുത്ത മാസം ചേരേണ്ട പാര്‍ട്ടി കോണ്‍ഗ്രസിലാണ്.
പി.ബി. അംഗങ്ങള്‍ക്ക് ഉള്‍പ്പടെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇളവ് അനുവദിക്കുന്നില്ലെങ്കില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, ബ്രിന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി എന്നിവര്‍ ഒഴിയേണ്ടതാണ്.
എന്നാല്‍, പിണറായി വിജയനെ പി.ബിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തിയേക്കുമെന്ന് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇളവ് അനുവദിക്കുകയാണെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 75 വയസ് കഴിഞ്ഞ ഒരു നേതാവ് എത്താനാണു സാധ്യത.
Content Highlights: CPM central committee debates relaxing the 75-year age limit for party positions
Published: 23 Mar 2025, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented