ചെന്നൈ: പത്തുമാസം താൻ പരിചരിച്ച കുട്ടിക്കുരങ്ങിനെ വിട്ടുകിട്ടണമെന്ന മൃഗഡോക്ടറുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വന്യമൃഗങ്ങൾ സർക്കാരിന്റെ സ്വത്താണെന്നും വ്യക്തിക്ക് അവയെ കൈമാറാനാവില്ലെന്നും ജസ്റ്റിസ് സി.വി. കാർത്തികേയൻ വ്യക്തമാക്കി.
ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത കുട്ടിക്കുരങ്ങിനെ പരിചരിക്കുന്നതിനായി തനിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂരിലെ മൃഗഡോക്ടർ വി. വെള്ളയപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി വ്യാഴാഴ്ച തള്ളിയത്.
നായകളുടെ കടിയേറ്റ് അവശനിലയിലായിരുന്ന പിഞ്ചുകുരങ്ങിന്റെ പരിചരണം 2023 ഡിസംബർ നാലിനാണ് ഡോ. വെള്ളയപ്പൻ ഏറ്റെടുത്തത്. മുതലാളി എന്ന് അദ്ദേഹം കുരങ്ങിന് പേരിട്ടു. അരയ്ക്കുതാഴെ തളർന്നുപോയിരുന്ന കുരങ്ങിന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ വനംവകുപ്പ് അധികൃതർ കഴിഞ്ഞ ഒക്ടോബർ 26-ന് ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലാക്കുകയായിരുന്നു.
Content Highlights: Court Denies Vet`s Plea to Keep Rescued Monkey
Published: 15 Nov 2024, 08:06 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented