ന്യൂൽഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഭക്ഷണശാലകൾക്കും ഇന്ന് വൈകിട്ട് ആറരയോടെ അടയ്ക്കാൻ നിർദേശം നൽകി ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ (എൻഡിടിഎ).
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കൊണാട്ട് പ്ലേസിന്റെ ചുറ്റിലെയും പരിസരത്തെയും സാഹചര്യം ഗുരുതരമാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
വിഷയത്തിൽ എൻഡിടിഎ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂഡൽഹി മുൻസിപ്പിൽ കൗൺസിൽ (എൻഡിഎംസി)യുടെ ചെയർപേഴ്‌സണിൽനിന്നും വൈസ് ചെയർപേഴ്‌സണിൽനിന്നും ടെലഫോൺ വഴി ലഭിച്ച ഉപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് എൻഡിടിഎ അറിയിച്ചു. മേഖലയിലെ കടയുടമകളും ഓഫീസുകളും ഭക്ഷണശാലകളും നിർദേശങ്ങൾ പാലിക്കണമെന്നും സഹകരിക്കണമെന്നും എൻഡിടിഎ അഭ്യർഥിച്ചിട്ടുണ്ട്.
Content Highlights: New Delhi Traders Association (NDTA) ordered closure of shops and restaurants in Connaught Place., The directive was issued following intense protests demanding the resignation of Education Minister Dharmendra Pradhan., The decision was taken based on official advice from the New Delhi Municipal Council (NDMC)., Business owners and office managers are advised to comply with the safety directive.
Published: 23 Jul 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented