
പട്ന: ബിഹാറിൽ ഗ്രാമവാസികളെക്കൊണ്ട് തോളിൽ ചുമപ്പിച്ച് കോൺഗ്രസ് എംപി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് എംപി താരിഖ് അൻവറാണ് ഗ്രാമവാസികളുടെ മുതുകിലേറി യാത്രചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷ വിമർശനം.
കതിഹാറിൽ നിന്നുള്ള പാർലമെന്റ് അംഗമായ താരിഖ് അൻവർ, പ്രളയക്കെടുതി വിലയിരുത്തുന്നതിനും ദുരിതബാധിതരെ കാണുന്നതിനുമായി മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു. എംപിയെ വെള്ളക്കെട്ടുള്ള വയലിലൂടെ ചുമന്ന് കൊണ്ടുപോകുന്ന ഗ്രാമവാസികളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പ്രളയബാധിത പ്രദേശങ്ങളിൽ പോലും കോൺഗ്രസ് എംപിയ്ക്ക് വിവിഐപി പ്രോട്ടോക്കോൾ വേണമെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തുമ്പോൾ നാട്ടുകാരുടെ തോളിൽക്കയറി താരിഖ് അൻവർ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവഹേളിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് എംപി വിവിഐപി മോഡിലും, രാഹുൽ ഗാന്ധി അവധിക്കാല മോഡിലും, എഎപി ഹൈഡിങ് മോഡിലും. പ്രധാനമന്ത്രി മോദി മാത്രമമാണ് 'വർക്ക് മോഡി'ലെന്നും ഷെഹ്‌സാദ് പൂനാവാല എക്സിൽ കുറിച്ചു.
Content Highlights: Congress MP Tariq Anwar faces backlash for being carried by villagers
Published: 08 Sept 2025, 08:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented