ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് സഞ്ജയ് നിരുപമിനെ കോണ്‍ഗ്രസ് ഒഴിവാക്കി. പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം കരാര്‍ എടുത്തതായി തോന്നുന്നുവെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി (യുബിടി) കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ നിരുപം പരസ്യമായി എതിര്‍ത്തിരുന്നു. ശിവസേന (യുബിടി) ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ വളച്ചൊടിക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശിവസേന (യുബിടി) കോണ്‍ഗ്രസുമായി കൈകോര്‍ത്തത് മുംബൈയില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ക്കുവേണ്ടിയാണ്. ഇത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
അതേസമയം കോണ്‍ഗ്രസ് നടപടിക്ക് പിന്നാലെ തന്റെ ഭാവി പരിപാടി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി. കോണ്‍ഗ്രസ് അതിന്റെ ഊര്‍ജം തനിക്കായി പാഴാക്കരുതെന്നും പകരം പാര്‍ട്ടിയെ രക്ഷിക്കാന്‍ അവശേഷിക്കുന്ന കുറച്ച് ഊര്‍ജം ഉപയോഗിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അതിനിടെ നിരുപം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Content Highlights: Congress drops Sanjay Nirupam from list of star campaigners
Published: 03 Apr 2024, 07:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented