ചെന്നൈ: തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ നടന് രജിനീകാന്തിനെ ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ രജിനീകാന്തിന് നോട്ടീസ് നല്കി. ഫെബ്രുവരി 25ന് കമ്മീഷനു മുന്നില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്കരണ ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നടന്ന സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് വെടിവെപ്പിന് ഇടയാക്കിയതെന്ന് രജിനീകാന്ത് ആരോപിച്ചിരുന്നു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായാണ് രജിനീകാന്തിനോട് കമ്മീഷനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അക്രമത്തില്‍ പരിക്കേറ്റ് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെന്ന രജിനീകാന്തിന്റെ പ്രസ്താവന. പിന്നീടും തന്റെ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി രജിനീകാന്ത് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
Content Highlights: Commission Probing Thoothukudi Violence Summons Actor Rajinikanth
Published: 04 Feb 2020, 09:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented