ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ സിജെപി പ്രതിഷേധം തുടങ്ങുംമുമ്പേ നടപടിയുമായി ഡൽഹി പോലീസ്. സമരവേദിയിലേക്ക് എത്തുംമുമ്പ് തന്നെ നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് മാറ്റുകയാണ്. കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയാണ് സി.പി.എം. നേതാക്കളെ വലിച്ചിഴച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

To advertise here,

അതേസമയം, പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നീ മൂന്ന് സി.പി.എം. നേതാക്കൾക്ക് മാത്രം മാർച്ചിന് അനുമതി നൽകിയെങ്കിലും പകുതിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കുകയായിരുന്നു.

ഡൽഹി എ.കെ.ജി. ഭവനിൽ കനത്ത പോലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി.പി.എം. നേതാവ് എം.എ. ബേബിയെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. സി.പി.എം. നേതാക്കളായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, ബൃന്ദാ കാരാട്ട്, പി.കെ. ശ്രീമതി, ശിവദാസൻ എം.പി. തുടങ്ങിയവരെയും പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. അസാധാരണ നടപടികളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്.

സർക്കാർ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഇതൊക്കെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. "ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. ജനങ്ങളുടെ ശബ്ദത്തെ തടയാനാകുമോ എന്നാണ് നോക്കുന്നത്. എന്നാൽ ജനങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരും. രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും ജനകീയ പ്രക്ഷോഭത്തെ ഒതുക്കാനാകില്ല. കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സർക്കാർ നേരത്തേതന്നെ ഭയന്നുതുടങ്ങിയിട്ടുണ്ട്; അതിന്റെ ഭാഗമാണിത്," പിണറായി വിജയൻ പറഞ്ഞു.