ബെയ്ജിങ് : കോവിഡ് വ്യാപനപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ജീവനക്കാർ ഡയപ്പര്‍ ധരിക്കണമെന്ന നിര്‍ദേശവുമായി ചൈനയുടെ വ്യോമയാന റഗുലേറ്റര്‍. കോവിഡ് വ്യാപനം രൂക്ഷമായുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന ഫ്ലൈറ്റിലെ കാബിൻ ക്രൂവിന്റെ ശൗചാലയ ഉപയോഗം ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം.

To advertise here,

38 പേജുകളുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇത്തരം നിർദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്..

പത്ത് ലക്ഷത്തില്‍ 500ലധികം പേര്‍ക്ക് കോവിഡുള്ള രാജ്യങ്ങളിലെത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലെ ജീവനക്കാർ ഈ മാര്‍ഗനിര്‍ദേശം പാലിക്കേണ്ടതുണ്ട് എന്നാണ് ചൈനയുടെ ഏവിയേഷൻ റഗുലേറ്ററിയുടെ നിർദേശം

മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ ഡിസ്‌പോസിബിള്‍ റബ്ബര്‍ കയ്യുറകള്‍, ഗോഗ്ഗിള്‍സ്, ഡിസ്‌പോസിബിള്‍ കാപ്‌സ്, ഡിസ്‌പോസിബിള്‍ പ്രൊട്ടക്റ്റീവ് ക്ലോത്തിങ്, ഡിസ്‌പോസിബിള്‍ ഷൂ കവറുകള്‍ എന്നിവയും കാബിന്‍ ക്രൂ നിര്‍ബന്ധമായും ധരിക്കേണ്ടതുണ്ട്. 

വിമാനത്തിന്റെ അവസാന മൂന്ന് നിര അടിയന്തര ക്വാറന്റീന്‍ മേഖലയായി ഒഴിച്ചിടേണ്ടതുണ്ടെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

content highlights: China's aviation regulator recommends cabin crew to wear disposable diapers