ചെന്നൈ: നഗരത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായി ചെന്നൈയിലെ സംയോജിത ഗതാഗതസംവിധാനം വിപുലീകരിക്കുന്നു. 25 വര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം കോടി ചെലവഴിച്ചാണ് പൊതുഗതാഗതസംവിധാനം വികസിപ്പിക്കുന്നത്. പൊതുഗതാഗത സംവിധാനം കൂടുതല്‍ സൗകര്യപ്രദമാകുന്നതോടപ്പം നഗരത്തിന്റെ മുഖച്ഛായ മാറും. കൂടുതല്‍ റൂട്ടുകളില്‍ മെട്രോ റെയില്‍വേ പാതകള്‍, ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍ആര്‍ടി) സംവിധാനം, ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം, വാട്ടര്‍ മെട്രോ, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ 20 വര്‍ഷത്തിനിടയില്‍ നടപ്പിലാക്കുമെന്ന് ചെന്നൈ യൂണിഫൈഡ് മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(സിയുഎംടിഎ) അധികൃതര്‍ അറിയിച്ചു.
നിര്‍ദിഷ്ട മെട്രോ റെയില്‍വേ റൂട്ടുകള്‍
1. കോയമ്പേട്-പട്ടാഭിരാം
2.വിമാനത്താവളം-കിളാമ്പാക്കം- ചെങ്കല്‍പ്പെട്ട്
3. താംബരം-അഡയാര്‍
4. പെരുങ്കളത്തൂര്‍- മാധവരം ബസ്സ്റ്റാന്‍ഡ്
5. ലൈറ്റ് ഹൗസ്-ഹൈക്കോര്‍ട്ട് 6. സിപ്പ്കോട്ട് -കണ്‍വെന്‍ഷന്‍ സെന്റര്‍
ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍ആര്‍ടി) റൂട്ടുകള്‍
1. തണ്ടയാര്‍പ്പേട്ട-എംബിബിടി
2. പല്ലാവരം-കുണ്‍ട്രത്തൂര്‍
ബസ് റാപ്പിഡ് ട്രാന്‍സ്റ്റ് സിസ്റ്റം(ബിആര്‍ടി) റൂട്ടുകള്‍
1. ബ്രോഡ്വേ-പൂനമല്ലി (ഇസിആര്‍ റേഡിയല്‍ വഴി)
2. വണ്ടല്ലൂര്‍-മിഞ്ചൂര്‍(ഔട്ടര്‍ റിങ് റോഡ് വഴി) വാട്ടര്‍ മെട്രോ സര്‍വീസ്
വാട്ടര്‍ മെട്രോ
1. സെന്‍ട്രല്‍- കോവളം (35 കിലോമീറ്റര്‍- 3500 കോടി രൂപ)
2. കോവളം-മഹാബലിപുരം (20 കിലോമീറ്ററില്‍ -2000 കോടി രൂപ )
ട്രാം കോറിഡോര്‍
ടി.നഗര്‍-നുങ്കമ്പാക്കം-നന്ദനം-ലൈറ്റ് ഹൗസ് (15.4 കിലോമീറ്റര്‍)
സബര്‍ബന്‍ റെയില്‍ പുതിയ റൂട്ടുകള്‍
1. എന്നൂര്‍ -കാട്ടുപള്ളി-മഹാബലിപുരം
2. ശ്രീപെരുമ്പത്തൂര്‍ -കാഞ്ചിപുരം
3. താംബരം-ചെങ്കല്‍പ്പെട്ട്( നാലാംപാത)
4. അത്തിപ്പട്ട്-ഗുമ്മുഡിപൂട്ടി (മൂന്നും നാലും പാതകള്‍)
റീജണല്‍- റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്)
1. ചെന്നൈ-പരന്തൂര്‍-കാഞ്ചീപുരം
2. ചെന്നൈ-ഗുമ്മുഡിപൂണ്ടി-ശ്രീസിറ്റി-നെല്ലൂര്‍
3. താംബരം-ചെങ്കല്‍പ്പെട്ട്-പുതുച്ചേരി-കടലൂര്‍
4. കാഞ്ചീപുരം-റാണിപ്പെട്ട്- വെല്ലൂര്‍
നിലവിലുള്ള ഗതാഗതസംവിധാനം
നിലവിലുള്ള ഗതാഗതസംവിധാനപ്രകാരം നഗരത്തില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നുള്ളു. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസൃതമായി ബസ്, സബര്‍ബന്‍ തീവണ്ടി റൂട്ടുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. വരുംകാലത്തെ മുന്നില്‍ക്കണ്ട് ബസ് കൂടുതല്‍ റൂട്ടുകളില്‍ ബസ് ഓടിച്ചിരുന്നില്ല. സബര്‍ബന്‍ തീവണ്ടി റൂട്ടുകളുടെ എണ്ണവും വര്‍ധിപ്പിച്ചിരുന്നില്ല. നിലവില്‍ 32 ശതമാനംപേര്‍ മാത്രമാണ് പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നത്. 17 ശതമാനംപേര്‍ ഷെയര്‍ ഒട്ടോറിക്ഷകളെയും വാടകക്കാറുകളെയും ആശ്രയിക്കുന്നു. എട്ടുശതമാനംപേര്‍ സൈക്കിളിലും നടന്നിട്ടുമായി പോകുന്നു. നഗരത്തില്‍ 76 ലക്ഷം ഇരുചക്രവാഹനങ്ങളും 14 ലക്ഷം കാറുകളുമുണ്ട്. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍മാത്രമാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നത്.
നിലവില്‍ നഗരത്തില്‍ 3,481 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബസുകളുടെ എണ്ണം 9000 ആയി വര്‍ധിപ്പിക്കും. ഗതാഗതസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുഗതാഗതം ആശ്രയിക്കുന്ന നഗരവാസികളുടെ എണ്ണം 60 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ചെന്നൈ യൂണിഫൈഡ് മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(സിയുഎംടിഎ) അധികൃതര്‍ അറിയിച്ചു.
Content Highlights: Chennai is undergoing a massive Rs 2 lakh crore transport expansion over 25 years, introducing new Metro lines, LRT, BRTS, Water Metro & more to ease congestion and transform urban mobility.
Published: 20 Nov 2025, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented