
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്‌പോര്. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എം.എൽ. വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്. പ്രമേയത്തെ ബിജെപി ശക്തമായി എതിർത്തു. വഹീദ് പാറയുടെ പരാമർശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങൾക്കെതിരാണെന്നും ബിജെപി ആരോപിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ വഹീദ് പാറ പ്രമേയം കൊണ്ടുവന്നതിനെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
Content Highlights: Chaos Over Article 370 jammu kashmir New Assembly
Published: 04 Nov 2024, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented