ചെന്നൈ: പ്രതിഷേധിച്ച യാത്രക്കാരനെ അക്രമിച്ച കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഇ. പളനിസാമിക്കെതിരേ കേസെടുത്ത് പോലീസ്. മധുര വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. പളനിസാമിക്കൊപ്പം എ.ഐ.ഡി.എം.കെ. എംഎല്‍എ പി.ആര്‍. സെന്തില്‍നാഥനെതിരേയും കേസെടുത്തു. 

To advertise here,

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികലയെ വഞ്ചിച്ചെന്ന് ആരോപിച്ച് പളനിസാമിക്കെതിരെ വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു. ഇതില്‍ പ്രകോപിതനായി പളനിസാമി യാത്രക്കാരനെ അക്രമിക്കുകയായിരുന്നെന്നാണ് പരാതി.

ശിവഗംഗ ജില്ലയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍നിന്ന് മധുരയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. എയര്‍പോര്‍ട്ടില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഷട്ടില്‍ ബസില്‍ കയറിയതായിരുന്നു പളനിസാമി. ഇതിനിടെ ഒരു യാത്രക്കാരന്‍ സമീപത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.