ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാത്രി ഒമ്പതിന് ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.  

To advertise here,

ദിവസങ്ങൾക്ക് മുമ്പ് ഡൽഹി എയിംസിൽ നിന്നും ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 96-കാരനായ അദ്വാനിയെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിക്കുന്നത്. ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.