ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്രയ്ക്കിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

To advertise here,

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജങ്കോവില്‍ നടന്ന പ്രജ സംഗ്രമ യാത്രയ്ക്കിടെയാണ് സംഭവം. സംഘര്‍ഷം കനത്തതോടെ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. 

ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുമെന്നും പോലീസ് അറിയിച്ചു.