ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 133 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് വിജയം. എട്ട് വോട്ടുകള്‍ മാത്രമാണ് മന്‍ദീപ് സിങ്ങിന് നേടാനായത്. ഒരു വോട്ട് അസാധുവായി. 

To advertise here,

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടുന്നത്. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന്‍ നാമനിര്‍ദ്ദേശം പിന്‍വലിച്ചതോടെ ബിജെപിയുടെ ജയ് ഭഗവാന്‍ യാദവ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 

ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതും ബിജെപിയ്ക്ക് നേട്ടമായി.  250 അംഗ കോർപ്പറേഷനിൽ 12 അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്. ശേഷിക്കുന്ന 238 അംഗങ്ങളിൽ ബിജെപിക്ക് 117 കൗൺസിലർമാരുള്ളപ്പോൾ എഎപിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. കോൺഗ്രസിന് എട്ട് കൗൺസിലർമാരും. എഎപിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് വിജയിക്കാനാവുമായിരുന്നില്ല.