ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പിനായി ബി.ജെ.പി. രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിനായി ദേശീയ തലത്തിൽ രൂപവത്കരിച്ച സമിതിയിൽ കേരളത്തിൽനിന്ന് ദേശീയ സെക്രട്ടറി അനിൽ ആന്റണി അംഗമാണ്.
ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം വിശദീകരിക്കാൻ സംസ്ഥാനങ്ങൾ തോറും സമ്മേളനങ്ങൾ, യോഗങ്ങൾ തുടങ്ങിയവ വിളിച്ചുചേർക്കുക, മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക, പ്രമുഖ മീഡിയാ ഇൻഫ്ളുവൻസർമാരുമായി ചർച്ച നടത്തി സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം സംഘടിപ്പിക്കുക, പാർലമെന്റംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ ഒറ്റത്തിരഞ്ഞെടുപ്പ് വിഷയത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ദൗത്യങ്ങൾ.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന സമിതിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, ദേശീയ സെക്രട്ടറിമാരായ ഓം പ്രകാശ് ധൻകട്, സുരേന്ദ്ര നാഗർ, കാമാഖ്യപ്രസാദ് താസ തുടങ്ങിയവരാണ് മറ്റംഗങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും മേൽനോട്ടച്ചുമതലയാണ് അനിൽ ആന്റണിക്ക്.
Content Highlights: BJP launches nationwide campaign for `One Nation, One Election`
Published: 14 Jan 2025, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented