ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ലോക്‌സഭാ അംഗവുമായ രത്തന്‍ ലാല്‍ കതാരിയ (72) അന്തരിച്ചു. ഹരിയാനയിലെ ബിജെപിയുടെ ദളിത് മുഖമായിരുന്ന രത്തന്‍ ലാല്‍ കതാരിയ കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുതരാവസ്ഥയില്‍ ഛത്തീസ്ഗഢിലെ പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

To advertise here,

രണ്ടാം മോദി സര്‍ക്കാരില്‍ 2021 ജൂലായ് വരെ ജല്‍ ശക്തി, സാമൂഹ്യനീതി സഹമന്ത്രിയായിരുന്നു കതാരിയ. ഹരിയാനയിലെ അംബാല ലോക്‌സഭാ മണ്ഡലത്തിലെ പ്രതിനിധിയാണ്. മൂന്ന് തവണ എംപിയായിട്ടുണ്ട്.

1951 ഡിസംബര്‍ 19-ന് പഞ്ചാബിലെ യമുനാനഗറിലാണ് ജനനം. 2000 മുതല്‍ 2003 വരെ ഹരിയാന ബിജെപി അധ്യക്ഷനായിരുന്നു.