ഹൈദരാബാദ്: ബിജെപിയുമായി ബിആര്‍എസ് സഖ്യമുണ്ടാക്കാനോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ലയിക്കാനോ ബിആര്‍എസ് നേതാവ് കെ.ടി. രാമറാവു തയ്യാറായിരുന്നതായി ബിജെപി എംപിയുടെ അവകാശവാദം. സഹോദരി കെ. കവിതക്കെതിരായ ഇഡി, സിബിഐ അന്വേഷണം അവസാനിപ്പിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനോ പാര്‍ട്ടിയില്‍ ലയിക്കാനോ തയ്യാറാണെന്നാണ് ബിആര്‍സ് വര്‍ക്കിങ് പ്രസിഡന്റായ കെ.ടി. രാമറാവു നല്കിയ വാഗ്ദാനമെന്നാണ് ബിജെപി എംപി സി.എം. രമേഷ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെ.ടി. രാമറാവുവിനെ ബിജെപി എംപി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ തന്റെ വീട്ടിലെത്തിയത് കെടിആര്‍ മറന്നുപോയോ എന്നായിരുന്നു ബിജെപി എംപി രമേഷിന്റെ ചോദ്യം. ''അതെല്ലാം സിസിടിവിയില്‍ റെക്കോഡായിട്ടുണ്ട്. എനിക്കത് മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനും കഴിയും. കവിതയ്ക്കും മറ്റുള്ളവര്‍ക്കും എതിരായ ഇഡി, സിബിഐ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടില്ലേ? ആഭ്യന്തരമന്ത്രിയുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ലേ? അന്വേഷണം അവസാനിപ്പിക്കുകയാണെങ്കില്‍ ബിആര്‍എസ് ബിജെപിയില്‍ ലയിക്കാമെന്ന് പറഞ്ഞില്ലേ?'', രമേഷ് ചോദിച്ചു.
അതേസമയം, ബിജെപി എംപിയുടെ ആരോപണങ്ങളും അവകാശവാദങ്ങളും കെ.ടി. രാമറാവു നിഷേധിച്ചു. ബിആര്‍എസ് ഒരിക്കലും മറ്റൊരു പാര്‍ട്ടിയുമായി ലയിക്കില്ല. തെലങ്കാനയ്ക്ക് വേണ്ടി ജന്മംനല്കിയ പാര്‍ട്ടിയാണിത്. സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടി തുടര്‍ന്നും ഈ പാര്‍ട്ടി പ്രവര്‍ത്തിക്കും. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. അവരുടെ അഴിമതി ഇടപാടുകള്‍ പുറത്തുവന്നപ്പോള്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: BJP MP alleges KTR offered BRS merger with BJP to end investigations against K Kavitha
Published: 27 Jul 2025, 12:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented