
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയേച്ചൊല്ലി ബിജെപി-കോൺഗ്രസ് പോര്. രാഹുൽ ഗാന്ധി വിമാനത്തിൽ ഇരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം. ‘കള്ളപ്രചാരണം നടത്തി ക്ഷീണിച്ചതിനാൽ വിയറ്റ്നാമിലേക്ക് വിനോദ സഞ്ചാരം’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
‘നുണകൾ പ്രചരിപ്പിച്ച് മടുത്തു, ഇനി കുറച്ചുദിവസം വിയറ്റ്നാമിൽ കറങ്ങി വരാം; ആര് അറിയാനാണ്’ എന്നാണ് ബിജെപി ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച കുറിപ്പ്. യാത്രക്കാരിലൊരാൾ പകർത്തിയത് എന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധിയെ വിമാനത്തിനുള്ളിൽ കാണാം.
രാഷ്ട്രീയത്തിൽ കഠിനാധ്വാനം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും കുറച്ചുദിവസത്തെ പ്രതിഷേധത്തിനുശേഷം അദ്ദേഹം വിദേശത്തേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് പതിവാണെന്നും ബി.ജെ.പി വക്താക്കളായ ഷാസിയ ഇൽമിയും ആർ.പി. സിങ്ങും കുറ്റപ്പെടുത്തി. ‘ബിഹാറിലേക്ക് യാത്ര നടത്തിയശേഷം രണ്ട് മാസത്തേക്ക് വിദേശത്ത് അവധിക്ക് പോയി. അന്ന് വിയറ്റ്നാമിലും പോയിരിക്കാം. ഇത്തവണയും അദ്ദേഹം വിയറ്റ്നാമിലേക്കായിരിക്കാം പോകുന്നത്’, ബിജെപി വക്താവ് ആർ.പി. സിങ് പറഞ്ഞു.
‘എത്രത്തോളമെന്ന് വെച്ചാണ് രാഹുൽ ഗാന്ധി കഠിനാധ്വാനം ചെയ്യുക? വോട്ട് മോഷണം ഒരു ഒഴിവുകഴിവ് മാത്രമാണ്. അദ്ദേഹം മടിയനാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം വീണ്ടും സുഖവാസ യാത്ര ആരംഭിച്ചിരിക്കുകയാണ്. രണ്ടാഴ്ച പോലും പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇത്തവണ വിയറ്റ്നാമിലേക്കാണ് അദ്ദേഹം പോയിരിക്കുന്നത്’, ബിജെപി വക്താവ് ഷാസിയ ഇൽമി പറഞ്ഞു.
എന്നാൽ, ബിജെപിയുടെ പരിഹാസങ്ങളെ കോൺഗ്രസ് ശക്തമായി പ്രതിരോധിച്ചു. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ യാത്രകളെ ബി.ജെ.പി അനാവശ്യമായി വിവാദമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
"പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് നിരവധി ചുമതലകളുണ്ട്. വിദേശത്തെ സർവകലാശാലകളിൽ വിദ്യാർത്ഥികളോടും ബുദ്ധിജീവികളോടും സംവദിക്കാനും പത്രസമ്മേളനങ്ങൾ നടത്താനുമാണ് അദ്ദേഹം പോകുന്നത്," സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. പാർലമെന്റ് സമ്മേളന കാലയളവിലെങ്കിലും വിദേശയാത്ര ഒഴിവാക്കുക എന്ന കീഴ്വഴക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിച്ചപ്പോൾ ബി.ജെ.പി എന്തുകൊണ്ട് മിണ്ടിയില്ലെന്നും കോൺഗ്രസ് ചോദിച്ചു.
Content Highlights: BJP criticized Rahul Gandhi for taking a trip to Vietnam amidst political protests., BJP leaders Shazia Ilmi and RP Singh accused Rahul Gandhi of being a part-time politician fond of vacations., Congress defended Rahul Gandhi, stating the trip is for academic and intellectual interactions abroad., Congress retaliated by questioning PM Narendra Modi's frequent foreign visits during parliamentary sessions.
Published: 21 Oct 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented