
ന്യൂഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എം.പിയുടെ പരാമര്‍ശം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി രമേശ് ബിധുരിയെ പ്രഖ്യാപിച്ചിരുന്നു.
പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, പാര്‍ട്ടി ഉന്നതനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു. പരാമര്‍ശം ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
പരാമര്‍ശത്തെ രമേശ് ബിധുരി ന്യായീകരിച്ചു. നടിയും എം.പിയുമായ ഹേമ മാലിനിക്കെതിരായ ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം ഓര്‍മിപ്പിച്ചായിരുന്നു പ്രതിരോധം. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യംചെയ്യുകയെന്നായിരുന്നു ബിധുരിയുടെ ചോദ്യം. നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ പ്രിയങ്കാ ഗാന്ധിയേക്കാള്‍ എത്രയോ മുകളിലാണ് ഹേമ മാലിനിയെന്നും ബിധുരി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ബി.എസ്.പി. എം.പിയായിരുന്ന ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാര്‍ശം നടത്തി രമേശ് ബിധുരി വിവാദങ്ങളില്‍പ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ബിധുരിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബിധുരിക്ക് സീറ്റ് നിഷേധിച്ചു. ഇത്തവണ കല്‍ക്കാജി മണ്ഡലത്തില്‍ നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക ലാംബയേയുമാണ് ബിധുരി നേരിടുന്നത്.
Content Highlights: BJP leader Ramesh Bidhuri sparks outrage with sexist comment against Priyanka Gandhi
Published: 05 Jan 2025, 03:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented