കൊഹിമ:  നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ എം.എല്‍.എയെ നേടി ബി.ജെ.പി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെയാണ് ബിജെപിയുടെ കസെറ്റോ കിമിനി എതിരില്ലാതെ വിജയിച്ചത്.

To advertise here,

കോണ്‍ഗ്രസിലെ ഖേകാഷെ സുമിയായിരുന്നു ഏക എതിര്‍ സ്ഥാനാര്‍ഥി. നിയമസഭാ തിരഞ്ഞെടുപ്പിന് 17 ദിവസം മാത്രം ബാക്കി നില്‍ക്കെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ വെള്ളിയാഴ്ച ഖേകാഷെ സുമി പത്രിക പിന്‍വലിച്ചതോടെയാണ് കസെറ്റോ കിമിനി വിജയമുറപ്പിച്ചത്. രണ്ടാം തവണയാണ് കിമിനി എം.എല്‍.എ സ്ഥാനത്തേക്കെത്തുന്നത്‌.