തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ജൂൺ 30-ന് മുമ്പ് മറ്റൊരു മന്ത്രിസഭായോഗമില്ല. അതിനാൽ, അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ചീഫ് സെക്രട്ടറി നിയമനം ഇന്നത്തെ യോഗം പരിഗണിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഉദ്യോഗസ്ഥനാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യം, ആഭ്യന്തര തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പരിഗണനയിൽ വന്നിരുന്നെങ്കിലും, ഒടുവിൽ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിശ്ചയിക്കുകയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് സ്ഥാനമൊഴിയുന്നതോടെ ബിശ്വനാഥ് സിൻഹ പുതിയ ചുമതലയേൽക്കും.
Content Highlights: The Kerala Cabinet has appointed veteran 1991-batch IAS officer Bishwanath Sinha as the state's new Chief Secretary, succeeding A. Jayathilak who retires on June 30.
Published: 24 Jun 2026, 10:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented