Bipin Rawat | Photo: PTI
ന്യൂഡല്‍ഹി: രാജ്യത്തെയൊന്നാകെ ഞെട്ടിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണ വാര്‍ത്ത പുറത്തെത്തിയത്. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ദുരന്തത്തില്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു മുന്‍പും ബിപിന്‍ റാവത്ത് ഹെലിക്കോപ്ടര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ആറുകൊല്ലം മുന്‍പായിരുന്നു അത്. അന്ന് ലെഫ്റ്റനന്റ് ജനറലായിരുന്നു റാവത്ത്. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ചീറ്റ ഹെലിക്കോപ്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണു. എന്‍ജിന്‍ തകരാറായിരുന്നു അപകടകാരണം. അന്ന് അദ്ദേഹത്തിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്.
നീലഗിരിയില്‍ തകര്‍ന്നുവീണ ഹെലിക്കോപ്ടറില്‍ ബിപിന്‍ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണുണ്ടായിരുന്നത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2019 ഡിസംബര്‍ 31-നാണ് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായി റാവത്ത് ചുമതലയേല്‍ക്കുന്നത്.
content highlights: bipin rawat survived helicopter crash in 2015, Bipin Rawat, Helicopter Crash, Army Helicopter Crash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..