മുംബൈ: കോടികളുടെ ആസ്തിയും അധികാരവുമെല്ലാമുള്ള ജനപ്രതിനിധി ഒരുദിവസം ഭിക്ഷക്കാരനായി വേഷംമാറി ജനങ്ങൾക്കിടയിലേക്കിറങ്ങി. സിനിമാക്കഥപോലെ തോന്നുമെങ്കിലും അത്തരമൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് മുംബൈ നഗരം.
മുഷിഞ്ഞ കുപ്പായം ധരിച്ച് പുഞ്ചിരിയോടെ അയാൾ ആ തെരുവിലൂടെ നടന്നു. ആരും ഭിക്ഷക്കാരനെ തിരിച്ചറിഞ്ഞില്ല. അവർ ഏറെ സ്നേഹത്തോടെ ചില്ലറത്തുട്ടുകൾ നൽകി, ചിരിച്ചമുഖത്തോടെ ഭക്ഷണവും. പ്രമുഖ കെട്ടിടനിർമാതാവും ഘാട്കോപ്പറിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ.യുമായ പരാഗ്ഷായാണ് ആത്മീയഗുരു നമ്രമുനിയുടെ ഉപദേശപ്രകാരം ഒരുദിവസം മുഴുവൻ ഭിക്ഷക്കാരനായത്. ജൈനമതവിശ്വാസപ്രകാരം ഇത് പുണ്യമാസമായതിനാൽ ജനങ്ങളുടെ ജീവിതക്ലേശങ്ങൾ അന്വേഷിച്ച് ചെല്ലൂവെന്നായിരുന്നു ഗുരുവിന്റെ ഉപദേശം. ‘ഒരാൾ 20 രൂപ തന്നിട്ട് ബാബാ, ഭക്ഷണം കഴിക്കൂ എന്നാണ് പറഞ്ഞത്. ഒരു സമൂസവിൽപ്പനക്കാരന്റെ അടുത്തേക്ക് പോയി കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിയോടെ സമൂസ തന്നു. ജനം എന്നെക്കാൾ മുകളിലെന്ന തിരിച്ചറിയൽ എനിക്കുണ്ടായി’ -അദ്ദേഹം പറയുന്നു. മേക്കപ്പ് നീക്കംചെയ്തശേഷം യാചകനായി എത്തിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അതേ ആളുകളോട് സംസാരിക്കുകയും ചെയ്തു. പരാഗ് ഷായ്ക്ക് 3,383 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
Content Highlights: Billionaire BJP MLA Parag Shah disguised as a beggar for a day in Mumbai., The act was performed on the advice of his spiritual guru, Namramuni., Shah experienced the kindness of ordinary people who offered him food and money., He owns assets worth over 3,383 crore rupees.
Published: 16 Sept 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented