പട്ന: 113 രൂപമാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ അപ്രതീക്ഷിതമായെത്തിയ 294 കോടി കണ്ട് ഞെട്ടിയിരിക്കുകയാണ് ബിഹാറിലെ മസ്ത്പുര ഗ്രാമത്തിലെ പ്ലംബറായ വികാസ് കുമാർ. വ്യാഴാഴ്ച രാവിലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 94 കോടി. പിന്നീട് വൈകീട്ടായപ്പോൾ 294 കോടിയായി. ബാങ്ക് ബാലൻസ് കണ്ട് ഞെട്ടിയ വികാസ് ഗ്രാമത്തിലെ പ്രാദേശികനേതാക്കളെ വിവരമറിയിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു.

To advertise here,

ബാങ്ക് രേഖകൾ, സെർവർ, ഇടപാട് ഐ.ഡി.കൾ, ലിങ്ക് ചെയ്ത അക്കൗണ്ടുകൾ എന്നിവ പരിശോധിക്കുകയാണെന്ന് ബോധ് ഗയ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മനോജ് കുമാർ സിങ് പറഞ്ഞു. തുക അക്കൗണ്ടിലെത്തിയത് ബാങ്കിന്റെ പിശകാണോയെന്നും സാങ്കേതികത്തകരാറാണോയെന്നും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം ഉപയോഗിച്ചില്ലെന്ന്‌ വികാസ് പറഞ്ഞു.