ബെംഗളൂരു: യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സഭവം. ചരൺ- സ്വാതി ദമ്പതികളുടെ ആദ്യത്തെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്.

To advertise here,

ശനിയാഴ്ചയായിരുന്നു സംഭവം. എട്ട് മാസം ഗർഭിണിയായ സ്വാതി മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് തന്നെ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരൻ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണതെന്നാണ് റിപ്പോർട്ട്. ഫോട്ടോഷൂട്ടിനിടെ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. വെള്ളക്കെട്ടിൽനിന്ന് പുറത്തെടുത്തപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോട്ടോഷൂട്ടിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. കുട്ടിയുടെ പിതാവിന് വിദേശത്താണ് ജോലി. ഇവർ നാട്ടിൽ ഇന്ന് തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.