ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ കയറിയ യുവാവ് പെട്ടെന്ന് തല പുറത്തേക്ക് ഇട്ടതാണ് അപകടത്തിനിടയാക്കിയത്.
'ദക്ഷിൺ ഉപഹാര' എന്ന ഹോട്ടലിലായിരുന്നു അപകടം. സെൻസറില്ലാത്ത, പഴക്കമുള്ള ലിഫ്റ്റായിരുന്നു ഇതെന്നാണ് വിവരം. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയ സമയത്ത് തല വാതിലിനിടയിൽപ്പെട്ട് മുകളിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുവെന്നാണ് പോലീസ് പറയുന്നത്. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ജയനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Content Highlights: A 22-year-old man identified as Rajesh from Dharwad died in a lift accident., The incident occurred at Dakshin Upahara hotel in Jayanagar, Bengaluru., Initial reports suggest the service lift lacked safety sensors., The victim's head got trapped between the lift and the concrete wall as it ascended., Jayanagar police have launched an investigation into the incident.
Published: 16 Jul 2026, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented