കൊൽക്കത്ത: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജി, കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകവേഷത്തിൽ എത്തിയതിന് പിന്നാലെ ചോദ്യങ്ങളുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). മമതയുടെ എൻറോൾമെന്റ്, അഭിഭാഷകവൃത്തി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ 48 മണിക്കൂറിനകം ബിസിഐയ്ക്ക് സമർപ്പിക്കാൻ പശ്ചിമബംഗാൾ ബാർ കൗൺസിലിനോട് നിർദേശിച്ചു.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസിയുടെ ഓഫീസുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാദിക്കാനാണ് മമത വ്യാഴാഴ്ച കൊൽക്കത്ത ഹൈക്കോടതിയിലെത്തിയത്. പിന്നാലെയാണ് ബിസിഐയുടെ നീക്കം. അഡ്വക്കേറ്റ് ബാൻഡ് ഉൾപ്പെടെയുള്ള അഭിഭാഷക വേഷം ധരിച്ചാണ് മമത കോടതിയിൽ എത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബിസിഐയുടെ സെക്രട്ടറി പശ്ചിമബംഗാൾ ബിസിഐയുടെ സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിലെ സമ്പ്രദായം അനുസരിച്ച്, ഭരണഘടനാപരമായ പദവി വഹിക്കുന്നതോ വേതനമുള്ള ജോലി ചെയ്യുന്നതോ ആയ വ്യക്തി, ആ സേവനകാലത്ത് ബാർ ലൈസൻസ് റദ്ദാക്കേണ്ടതുണ്ട്. ശേഷം വീണ്ടും പ്രാക്ടീസ് ചെയ്യണമെങ്കിൽ ലൈസൻസ് പുതുക്കണം. 2011 മുതൽ 2026 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത, ഈ രീതി പിന്തുടർന്നിരുന്നോ എന്നാണ് ബിസിഐ അന്വേഷിക്കുന്നത്.
Content Highlights: Bar Council of India (BCI) has requested enrollment details for Mamata Banerjee., Inquiry follows her appearance at the Calcutta High Court in lawyer attire., BCI questions if she maintained active license status while serving as CM from 2011-2026., A 48-hour deadline has been set for the West Bengal Bar Council to submit documentation.
Published: 14 May 2026, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented