ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ദമ്പതിമാരുടെ കലഹം അതിരുവിട്ടതോടെ വിമാനം അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷട്ര വിമാനത്താവള (ഐ.ജി.ഐ)ത്തില്‍ ഇറക്കി. മ്യൂണിക്കില്‍നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എല്‍.എച്ച് 772 ലുഫ്താന്‍സ വിമാനമാണ് ബുധനാഴ്ച രാവിലെയോടെ ഡല്ഹിയിലിറക്കിയത്. ജര്‍മന്‍ക്കാരനായ ഭര്‍ത്താവും തായ്ലന്റ്കാരിയായ ഭാര്യയും തമ്മില്‍ വിമാനത്തിനുള്ളില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് വിവരം. തുടര്‍ന്ന് യുവതി പൈലറ്റിന്റെ സഹായം തേടുകയും ഭര്‍ത്താവില്‍നിന്ന് ഭീഷണിയുള്ളതായി അറിയിക്കുകയുമായിരുന്നു. ഇതോടെ ഐ.ജി.ഐ വിമാനത്താവളവുമായി ലുഫ്താന്‍സ അധികൃതര്‍ ബന്ധപ്പെടുകയും വിമാനം അടിയന്തരമായി താഴെയിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ആദ്യം പാകിസ്താനില്‍ വിമാനം ഇറക്കാന്‍ അനുമതിതേടിയിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു. വിമാനം താഴെയിറക്കിയതോടെ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിനെ കൈമാറിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവം ജര്‍മന്‍ എംബസിയെ അറിയിക്കുന്നതിനിടെ ഇയാള്‍ വിമാനത്താവള അധികൃതരോട് മാപ്പുപറഞ്ഞതായും വിവരമുണ്ട്.
ഇയാളെ ഇന്ത്യന്‍ സുരക്ഷാഏജന്‍സികള്‍ക്ക് കൈമാറണോ അതോ ജര്‍മനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹി പോലീസും സി.ഐ.എസ്.എഫും സംഭവസ്ഥലത്തുണ്ടായിരുന്നു. അതേസമയം, ദമ്പതികള്‍ കലഹമുണ്ടാക്കാനുള്ള കാരണം വ്യക്തമല്ല.
Content Highlights: Bangkok Flight Lands In Delhi After Husband-Wife Fight
Published: 29 Nov 2023, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented