
ന്യൂഡൽഹി: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട നിലമ്പൂര്‍ നഞ്ചന്‍ഗുഡ് റെയില്‍വേ പാതയുടെ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും കേരള, കര്‍ണാടക സര്‍ക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ദേശീയപാത 766 കടന്നുപോകുന്ന അതേ വഴിയിലൂടെ റെയില്‍വേ പുതിയ പാതയ്ക്കുള്ള സര്‍വ്വേ നടത്തുന്നതായി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍വേ പാതയുടെ സര്‍വേയാണ് അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ബന്ദിപ്പൂരിലെ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശിയ പാതയ്ക്ക് ബദലായി കുട്ട-മലപ്പുറം സാമ്പത്തിക ഇടനാഴിയെന്ന നിര്‍ദേശം മുന്നോട്ടുവെക്കാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു.
ഈ പാത നിലവില്‍വരുന്നതോടെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ലെ സ്‌ട്രെച്ച് പൂര്‍ണ്ണമായും അടയ്ക്കാമെന്ന നിര്‍ദേശം കേന്ദ്രം സുപ്രീം കോടതിക്കുമുന്നില്‍ വെക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഇതേക്കുറിച്ച് കോടതിയില്‍ ഒരുനിലപാടും വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയും വിവിധ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി.എസ് സുധീര്‍, എ. കാര്‍ത്തിക് എന്നിവരും ഹാജരായി.
Content Highlights: Bandipur night travel ban: Supreme Court directs to file survey report
Published: 25 Apr 2024, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented