ന്യൂഡൽഹി: ഇന്ത്യയിലെയും ഗാസയിലെയും മ്യാൻമാറിലെയും മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമർശത്തിനെതിരേ ഇന്ത്യ. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

To advertise here,

പരാമർശത്തെ ശക്തമായി അപലപിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുംമുൻപ്‌ സ്വന്തംരാജ്യത്തെ കാര്യങ്ങൾ പരിശോധിക്കണമെന്ന് വിദേശകാര്യ വക്താവ് രൻധീർ ജയസ്‌വാൾ പറഞ്ഞു.