ബെംഗളൂരു: വാഹനം അരിക് നൽകിയില്ലെന്ന് ആരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിനുനേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖിൽ സാബുവിനും കുടുംബത്തിനുംനേരെ സർജാപുര സ്വദേശിയായ ജഗതീഷാണ് അതിക്രമം കാട്ടിയത്. സർജാപുര മെയിൻ റോഡിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുടുംബം സഞ്ചരിച്ച ഹ്യുണ്ടായ് ഐ10 കാറിന് മുന്നിൽ ജഗതീഷ് സ്കൂട്ടർ നിർത്തുന്നത് മുതലാണ് ദൃശ്യങ്ങളിലുള്ളത്. സ്കൂട്ടറിനെ വെട്ടിച്ച് കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ ജഗതീഷ് കാറിലേക്ക് ഹെൽമെറ്റ് വലിച്ചെറിഞ്ഞു. ഇതോടെ അഖിൽ വാഹനം നിർത്തി. റോഡിൽ കിടന്ന ഹെൽമെറ്റ് വീണ്ടുമെടുത്ത് ഇയാൾ കാറിനുനേരെ എറിഞ്ഞു. ഏറിൽ കാറിന്റെ ഇടതുവശത്തെ ചില്ല് തകരുന്നതും കാറിനുപുറത്തിറങ്ങിയ അഖിലും ജഗതീഷും തമ്മിൽ കയ്യാങ്കളിയുണ്ടാകുന്നതും വീഡിയോയിൽ കാണാം. അഖിലിന്റെ ഭാര്യയും മൂന്നുവയസുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. കുഞ്ഞിന്റെ ദേഹത്താണ് ഹെൽമറ്റ് വന്ന് പതിച്ചത്. ചില്ല് തെറിച്ച് കുഞ്ഞിനും അഖിലിന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അഖിൽ പോലീസിൽ പരാതി നൽകി. അഖിലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പിന്നീട് ജഗതീഷിന അറസ്റ്റുചെയ്തു. അഖിലിനെതിരെ ജഗതീഷും പരാതി നൽകിയിട്ടുണ്ട്. അഖിൽ സാബുവാണ് ആദ്യം പ്രശ്നമുണ്ടാക്കിയത് എന്നാണ് ജഗതീഷിന്റെ പരാതിയിലുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർജാപുരയിൽ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്.
Content Highlights: attack on Malayali familys car in Bengaluru
Published: 22 May 2024, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented