ഗുവാഹാട്ടി: അടുത്ത നിയമസഭാ സമ്മേളനത്തില്‍ അസം സര്‍ക്കാര്‍ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി.

To advertise here,

15-ാം അസം നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു ഗവര്‍ണര്‍. പശുവിനെ ആളുകള്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനെ വിശുദ്ധ മൃഗമായി കണക്കാക്കുന്നുവെന്നും ജഗദീഷ് മുഖി പറഞ്ഞു.

'സംസ്ഥാനത്തിന് പുറത്ത് നിന്ന് കന്നുകാലികള കടത്തുന്നത് നിരോധിച്ചുകൊണ്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ പശു സംരക്ഷ ബില്‍ അവതരിപ്പിക്കാന്‍ എന്റെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. അതില്‍ ഞാന്‍ സന്തുഷ്ടനാണ്' ഗവര്‍ണര്‍ വ്യക്തമാക്കി.