Assam CIDഗുവാഹത്തി: അസം സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. ബാർപേട്ട ജില്ലയിലെ എഫ്.ആർ.ആർ.ഒ എസ്.പിയായ കുമാർ സഞ്ജിത് കൃഷ്ണയെയാണ് വ്യാഴാഴ്ച വൈകീട്ട് അസം സി.ഐ.ഡി അറസ്റ്റ് ചെയ്തത്.

To advertise here,

അസം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണയുടെ സഹോദരനാണ് അറസ്റ്റിലായ എസ്പി. നേരത്തെ കരിംഗഞ്ച് ജില്ലയിലെ എസ്.പിയായിരുന്നു കുമാർ സഞ്ജിത് കൃഷ്ണ.

എസ്.ഐ തസ്തികയിലേക്ക് 2020 സെപ്റ്റംബർ 20ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ ചോർന്ന കേസിലാണ് അറസ്റ്റ്. ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ഉത്തരവിട്ടിരുന്നു.

കേസിൽ മുൻ ഡി.ഐ.ജി പ്രശാന്ത കുമാർ ദത്ത, മുൻ ബി.ജെ.പി നേതാവ് ദിബാൻ ദേക എന്നിവരുൾപ്പെടെ 50ലധികം പേരെ അസം പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില പ്രതികളുടെ വീടുകളിൽ നിന്ന് ആറ് കോടിയിലേറെ രൂപയും സ്വർണാഭരങ്ങളും അന്വേഷണ സഘം കണ്ടെടുത്തിരുന്നു.

content highlights:Assam: CID arrests chief secretary's brother in connection with police recruitment scam