
ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് പാചകവാതക നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. 500 രൂപ നിരക്കില്‍ വര്‍ഷം 12 സിലിന്‍ഡറുകള്‍ ലഭ്യമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് പ്രഖ്യാപിച്ചു. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്നും ഗഹ്‌ലോത് പറഞ്ഞു.
അല്‍വാറില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍, സിലിന്‍ഡര്‍ ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്‍ 1,040 രൂപവരെയാണ് സിലിന്‍ഡറിന് നിലവില്‍ വിലയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗഹ്‌ലോത്തിന്റെ പ്രഖ്യാപനം. ഗഹ്‌ലോത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു. 1,700 ഓളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമായി രാഹുല്‍ ഉയര്‍ത്തിക്കാണിച്ചു.
Content Highlights: Ashok Gehlot Slashes LPG Cylinder Price to Rs 500 for BPL Families Months
Published: 19 Dec 2022, 06:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented