മുംബൈ: രാജസ്ഥാനിലെ ഓപ്പറേഷന്‍ താമരയുടെ പരാജയം രാഷ്ട്രീയ കുടിലതയുടെ പരാജയമാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുളള തങ്ങളുടെ നിലപാട് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്.
ഓപ്പറേഷന്‍ താമരയ്ക്ക് മേല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത് മറ്റൊരു ഓപ്പറേഷന്‍ നടത്തുകയും ബിജെപിയെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തുവെന്നും ശിവസേന അഭിപ്രായപ്പെട്ടു. മറ്റു രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുന്ന ബിജെപിയുടെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകരാണ് ഓപ്പറേഷന്‍ താമര എന്ന് വിശേഷിപ്പിച്ചത്.
'മഹാരാഷ്ട്രയില്‍ അതിരാവിലെ നടത്തിയ ഓപ്പറേഷന്‍ പാളിപ്പോയി. ഇപ്പോഴെങ്കിലും ബിജെപി ഒരു പാഠം പഠിക്കാന്‍ തയ്യാറാകണം. ചില വ്യാജ ഡോക്ടര്‍മാരെ അണിനിരത്തിക്കൊണ്ട് മഹാരാഷ്ട്രയില്‍ സെപ്റ്റംബറില്‍
ഒരു പുതിയ ഓപ്പറേഷന്‍ നടത്താനാണ് പുതിയ തീരുമാനം.
വിട്ടുപോകാനുളള ഒരു ലക്ഷണവും കൊറോണ വൈറസ് കാണിക്കുന്നില്ല. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. സമ്പദ്ഘടനയും തകര്‍ച്ചയിലാണ്. ഇതെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇതരസംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇത് രാഷ്ട്രീയ മാനസികരോഗത്തിന്റെ ലക്ഷണമല്ലേ? ഷോലെയിലെ ഗബ്ബാര്‍സിങ്ങിനെ പോലെ ഓപ്പറേഷന്‍ ലോട്ടസ് എന്നൊരു ഭീകരത സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. രാജസ്ഥാനില്‍ അത് പരാജയപ്പെട്ടു. അത് രാഷ്ട്രീയ കുടിലതയുടെ പരാജയമാണ്.'സാമ്‌ന മുഖപ്രസംഗം പറയുന്നു.
രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന് ശേഷം പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സച്ചിന്‍ പൈലറ്റ് സമ്മതിച്ചതോടെ ഒരുമാസം നീണ്ടുനിന്ന പ്രതിസന്ധിക്കൊടുവില്‍ ഗെഹലോത് തന്റെ സര്‍ക്കാരിനെ രക്ഷിച്ചുവെന്നും ശിവസേന അഭിപ്രായപ്പെട്ടു. ഗെഹലോതിനെതിരായ ഒരു ദുര്‍ബലനായ കളിക്കാരനാണ് താനെന്ന് സച്ചിന്‍ തെളിയിച്ചുവെന്നും മുഖപ്രസംഗം പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഗെഹലോതുമായുളള ഭിന്നത അവസാനിപ്പിച്ചുകൊണ്ട് സച്ചിന്‍ ജയ്പുരിലേക്ക് മടങ്ങിയെത്തിയത്.
Content Highlights:Ashok Gehlot performed an operation on 'Operation Lotus':Shivsena
Published: 12 Aug 2020, 01:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented