ന്യൂഡല്‍ഹി:  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയില്‍ നിന്നാണ് കെജ്‌രിവാള്‍ വെള്ളിയാഴ്ച പടിയിറങ്ങുന്നത്.

To advertise here,

ഡല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം 2015- മുതല്‍ കെജ്‌രിവാള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. പ്രായമായ മാതാപിതാക്കള്‍ക്കും കുടുംബത്തിനൊപ്പം 
പാര്‍ട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കെജ്‌രിവാള്‍ താമസം മാറുക. 

എഎപിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ അഷോക് മിത്തലിന് നല്‍കിയിരുന്ന വസതിയിലേക്കായിരിക്കും കെജ്‌രിവാള്‍ താമസം മാറുക.
ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചതോടെ നിരവധി എഎപി നേതാക്കള്‍ തങ്ങളുടെ വസതി വിട്ടുതരാമെന്ന ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നിരുന്നു.