മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. യുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകളുള്ള മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തിട്ടുണ്ട്.
മഹാവികാസ് അഘാഡി (എം.വി.എ.) പ്രീണനരാഷ്ട്രീയമാണ് പയറ്റുന്നത്. അവർ വോട്ടിനായി ദേശീയസുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലിംസമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അത് ദളിതർ, ഗോത്രവർഗക്കാർ, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവർക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. കാരണം, സംവരണത്തിന് 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും നിലവിലുള്ളവയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Amit Shah: Maharashtra to Get Strict Anti-Conversion Law
Published: 11 Nov 2024, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented