കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയ്‌ക്കെതിരെ കടുത്ത ആക്രമണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ സഹായിച്ച് ദേശീയസുരക്ഷയ്ക്കുപരി സ്വന്തം വോട്ട് ബാങ്കിന് പ്രാമുഖ്യം നല്‍കുകയാണ് മമത എന്ന് അമിത് ഷാ ആരോപിച്ചു. രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വിജയ് സങ്കല്‍പ് കാര്യകര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. മമതയ്ക്ക് നുഴഞ്ഞുകയറ്റം തടയാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ അതിന് സാധ്യമാകൂവെന്നും ഷാ പറഞ്ഞു.
അതിര്‍ത്തിയില്‍ വേലി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്ഥലം ആവശ്യപ്പെട്ടെങ്കിലും മമത നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും അതിനാലാണ് നുഴഞ്ഞുകയറ്റം തുടരുന്നതെന്നും അതിലൂടെ മമതയുടെ വോട്ടുബാങ്ക് പുരോഗമിക്കുകയാണെന്നും പറഞ്ഞ അമിത് ഷാ മമതയ്ക്ക് ശേഷം അനന്തരവനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നും അതൊരിക്കലും നടപ്പാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ഭാവി മാത്രമല്ല രാജ്യസുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുകയാണ് 2026 ല്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തെന്ന് ആരോപിച്ച് അമിത് ഷാ മമത ബാനര്‍ജിക്കെതിരെ ഷാ നിശിതവിമര്‍ശനമുയര്‍ത്തി. പാകിസ്താനില്‍ നിന്നുള്ള ഭീകരരെ മമത വേണ്ടത്ര പിന്തുണച്ചോളൂവെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് മമതയോട് പറയാനാഗ്രഹിക്കുകയാണെന്നും ഷാ പറഞ്ഞു. മുര്‍ഷിദാബാദില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളെ കുറിച്ചും അവ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് സംഭവിച്ച വീഴ്ചകളെ കുറിച്ചും ഷാ സംസാരിച്ചു. ബംഗാളിലെ മന്ത്രിമാര്‍ക്കും സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വഖഫ് നിയമത്തെ എതിര്‍ക്കുന്ന മമതയുടെ നിലപാടിനേയും ഷാ വിമര്‍ശിച്ചു.
Content Highlights: Union Home Minister Amit Shah launched a scathing attack against West Bengal CM Mamata Banerjee
Published: 01 Jun 2025, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented