ചണ്ഡീഗഢ്: പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. അമരീന്ദർ കോൺഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നെന്ന ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹുഡയുടെ പ്രസ്താവനയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായ അമരീന്ദർ 2021-ൽ കോൺഗ്രസ് വിട്ടശേഷം സ്വന്തം പാർട്ടി രൂപവത്കരിക്കുകയും പിന്നീട് ബി.ജെ.പി.യിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു.
അടുത്തവർഷമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ബി.ജെ.പി.യുടെ പ്രവർത്തനശൈലിയിൽ തനിക്കുള്ള അതൃപ്തി അദ്ദേഹം ഈയിടെ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, ബി.ജെ.പി. വിടില്ലെന്നും ആരുമായും സംസാരിച്ചിട്ടില്ലെന്നും അമരീന്ദർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Content Highlights: Bhupinder Singh Hooda hints at Amarinder Singh's contact with Congress leadership., Amarinder Singh expresses dissatisfaction with BJP's operational style., Potential shift in Punjab political landscape ahead of 2026 polls., Amarinder Singh publicly denies rumors of leaving the BJP.
Published: 05 Jun 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented