ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒരുകൂട്ടം കുരങ്ങന്മാര്‍ക്കൊപ്പം യോഗി ഇരുന്നാല്‍, അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാനാകില്ലെന്ന് അഖിലേഷ് പറഞ്ഞു. നേരത്തെ, ബിഹാര്‍ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മുസാഫര്‍പുരില്‍ നടത്തിയ റാലിയിലായിരുന്നു അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യംവെച്ച് ആദിത്യനാഥ് ‘അപ്പു, പപ്പു, ടപ്പു’ പരാമര്‍ശം നടത്തിയത്.
നിങ്ങള്‍ക്കറിയാമായിരിക്കും, തിന്മ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യാത്ത ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരേക്കുറിച്ച്. എന്നാല്‍, ഇവിടെയുള്ള മൂന്ന് കുരങ്ങന്മാര്‍ അപ്പു, പപ്പു, ടപ്പു (അഖിലേഷ്, രാഹുല്‍, തേജസ്വി എന്നിവരെ ലക്ഷ്യമാക്കി നടത്തിയ പരാമര്‍ശം) എന്നിവര്‍ ബിഹാറിലെ ജനങ്ങളോട് കള്ളംപറയാനും ഇവിടെ ജംഗിള്‍രാജ് തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് യോഗി പറഞ്ഞു.
ഇതിന് പിന്നാലെയാണ് അഖിലേഷ് മറുപടിയുമായെത്തിയത്. ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ ബിജെപി ഓര്‍മിക്കുന്നതെന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. ഒരുകൂട്ടം കുരങ്ങന്മാര്‍ക്കൊപ്പം അദ്ദേഹത്തെ ഇരുത്തിയാല്‍ നിങ്ങള്‍ക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാനാകില്ല എന്നതാണ് സത്യം, അഖിലേഷ് പറഞ്ഞു. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: akhilesh yadav reply to yogi aditya nath appu pappu tappu jab
Published: 05 Nov 2025, 12:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented