ലക്നൗ: ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ ബിജെപിയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനായി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
പള്ളിയുടെ സര്‍വേ ഒരിക്കല്‍ കഴിഞ്ഞതാണെങ്കില്‍ മുന്‍കരുതലുകളെടുക്കാതെ രണ്ടാമതും അവിടെ സര്‍വേ നടത്താന്‍ പോയതെന്തിനാണെന്നും രാവിലെതന്നെ ഇങ്ങനെയൊരു നടപടി എന്തിനായിരുന്നെന്നും അഖിലേഷ് യാദവ് ചോദിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സൂക്ഷ്മപരിശോധന ഒഴിവാക്കുന്നത് കണക്കുകൂട്ടിയുള്ള തന്ത്രമാണതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് സ്ലിപ്പുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകളും അഖിലേഷ് യാദവ് ഉന്നയിച്ചു.
സാംബലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനേച്ചൊല്ലി ഞായറാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടയുകയായിരുന്നു. ജനങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി മുസ്ലീം പള്ളി പണിതെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം പള്ളി ഇരിക്കുന്ന സ്ഥലത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. സര്‍വേ നടത്താന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി ഒരുവിഭാഗം രംഗത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്.
Content Highlights: Akhilesh Yadav accuses bjp behind sambhal violence
Published: 24 Nov 2024, 07:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented