
മുംബൈ: 2019-ല്‍ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവിഭക്ത എന്‍.സി.പി.യും ബി.ജെ.പി.യും തമ്മില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍. അമിത് ഷായും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇടനില നിന്നത് ഗൗതം അദാനിയായിരുന്നു എന്നും അജിത് പവാര്‍ ദേശീയ മാധ്യമമായ ന്യൂസ് ലോണ്ട്രിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 2019 ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ശ്രമിച്ചു എന്നും അതിന് അദാനി ഇടനില നിന്നുവെന്നുമാണ് അജിത് പവാര്‍ വെളിപ്പെടുത്തിയത്
എന്‍.സി.പി നേതാവായ പ്രഫുല്‍ പട്ടേലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും താനും ശരദ് പവാറിനും അമിത് ഷായ്ക്കും അദാനിക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്തു എന്നും അജിത് പവാര്‍ വ്യക്തമാക്കി. സഖ്യത്തില്‍ നിന്ന് എന്തിനാണ് ശരദ് പവാര്‍ പിന്മാറിയത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മനസ്സ് ഭാര്യക്കും മകള്‍ക്കും പോലും മനസ്സിലാവില്ല എന്നായിരുന്നു അജിത് പവാറിന്റെ മറുപടി.
ശരദ് പവാര്‍ അമിത് ഷായുമായി ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയതായി തനിക്ക് അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ മകളും എന്‍സിപി എം.പി.യുമായ സുപ്രിയ സൂളെയുടെ പ്രതികരണം. ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2019-ല്‍ അല്ല 2017-ലാണ് കൂടിക്കാഴ്ച നടന്നത് എന്ന് വ്യക്തമാക്കി ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Ajit Pawar claims talks for an NCP-BJP alliance after the 2019 Maharashtra election,
Published: 13 Nov 2024, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented